കാലഹരണപ്പെട്ട ശാഠ്യങ്ങൾക്കും സങ്കുചിത രാഷ്ട്രീയ അജണ്ടകൾക്കും വഴങ്ങില്ലെന്ന വിശദീകരണവുമായി മന്ത്രി റോജി എം ജോണിൻ്റെ കുറിപ്പ്.

കാലഹരണപ്പെട്ട ശാഠ്യങ്ങൾക്കും സങ്കുചിത രാഷ്ട്രീയ അജണ്ടകൾക്കും വഴങ്ങില്ലെന്ന വിശദീകരണവുമായി മന്ത്രി റോജി എം ജോണിൻ്റെ കുറിപ്പ്.
Nov 8, 2026 08:15 PM | By PointViews Editor

കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പതിനായിരക്കണക്കിന് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു എന്നും നമ്മുടെ കുട്ടികൾ ഉന്നതപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്കും അന്യസംസ്ഥാനങ്ങളിലേക്കും കൂട്ടത്തോടെ ചേക്കേറുന്നു എന്നും വെറുതെ പരിതപിച്ചിട്ട് ഒരു കാര്യവുമില്ലെന്നും കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഇവിടെ കൊണ്ടുവരാൻ നമുക്ക് സാധിക്കണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. സ്വാശ്രയ കോളജുകൾക്ക് സ്വന്തമായി കോഴ്സുകൾ തുടങ്ങാൻ അനുമതി നല്കിയതിൻ്റെ പേരിൽ വിവാദങ്ങളിൽ വിശദീകരണവുമായി എഫ്ബി യിൽ ഇട്ട കുറിപ്പാണ് പ്പോൾ ചർച്ചയയിട്ടുള്ളത്.

കുറിപ്പ് വായിക്കാം: ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റാ സയൻസും ഉൾപ്പെടെയുള്ള ഫ്യൂച്ചർ ടെക്നോളജിയുടെ ഈ ലോകത്ത്, നമ്മുടെ യുവതലമുറയെ ഇവിടെത്തന്നെ നിലനിർത്തണമെങ്കിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതന കോഴ്സുകളും സിലബസുകളും ആധുനിക അടിസ്ഥാന സൗകര്യങ്ങളും നമ്മുടെ നാട്ടിൽ തന്നെ സൃഷ്ടിക്കപ്പെടണം.


അക്കാദമിക് സ്വയംഭരണത്തിന്റെ കാര്യത്തിൽ ഒരു ചുവടുപോലും പിന്നോട്ടില്ല എന്നത് സർക്കാരിന്റെ ഉറച്ച നയമാണ്. UGCയും NAACഉം നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് മികവ് തെളിയിച്ച സ്വയംഭരണ കോളേജുകൾക്ക്, സർക്കാരിന് ബാധ്യതയില്ലാതെ കാലാനുസൃതമായ കോഴ്സുകൾ തുടങ്ങാൻ അനുമതി നൽകുന്നത് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മുന്നേറ്റത്തിന് അനിവാര്യമാണ്. ഈ തീരുമാനത്തിലൂടെ സംവരണമോ മെറിറ്റോ അട്ടിമറിക്കപ്പെടുന്നു എന്ന തരത്തിൽ ചില കേന്ദ്രങ്ങൾ നടത്തുന്ന പ്രചാരണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണ്. നിലവിലുള്ള വ്യവസ്ഥപ്രകാരം 50 ശതമാനം മെറിറ്റ് സീറ്റും സംവരണ തത്വങ്ങളും ഫീ റെഗുലേറ്ററി മാനദണ്ഡങ്ങളും അതേപടി യാതൊരു മാറ്റവുമില്ലാതെ പൂർണ്ണമായി നിലനിൽക്കും. സ്വയംഭരണ കോളേജുകൾക്ക് പുറമെ ആവശ്യാനുസരണം സർക്കാർ, എയ്ഡഡ് കോളേജുകളിലും പുതിയ കോഴ്സുകൾ അനുവദിച്ചുകൊണ്ടുതന്നെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. സ്വാശ്രയമെന്നും അക്കാദമിക് സ്വയംഭരണമെന്നും കേൾക്കുമ്പോൾ തന്നെ കച്ചവടമെന്ന് ദുർവ്യാഖ്യാനിക്കുന്ന, കാലം ആവശ്യപ്പെടുന്ന ക്രിയാത്മകമായ പരിഷ്കാരങ്ങളെ കണ്ണടച്ച് എതിർക്കുന്ന പഴകിപ്പുളിച്ച പിന്തിരിപ്പൻ രാഷ്ട്രീയത്തിന് മുന്നിൽ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ ഭാവിയെ പണയം വെക്കാനാവില്ല.


പ്രീ- ഡിഗ്രീ ബോർഡ്, സ്വാശ്രയ കോളേജുകൾ, ഓട്ടോണമസ് കോളേജുകൾ, സ്വകാര്യ സർവ്വകലാശാല, വിദേശ സർവ്വകലാശാല അങ്ങിനെ സകലതിനെയും പ്രതിപക്ഷത്തിരിക്കുമ്പോൾ കണ്ണുംപൂട്ടി എതിർക്കുക, പിന്നീട് ഭരണപക്ഷത്തിരിക്കുമ്പോൾ അതിന്റെയെല്ലാം ക്രെഡിറ്റ് അവകാശപ്പെടുകയും ചെയ്യുന്ന ഇരട്ടത്താപ്പ് രാഷ്ട്രീയം കേരളം കണ്ടുമടുത്തതാണ്. സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെ സമരം നയിച്ച്, 5 ചെറുപ്പക്കാരെ രക്തസാക്ഷികളാക്കി ഭരണകൂട ഭീകരതയുടെ പേരുപറഞ്ഞ് തെരുവിൽ ചോരപ്പുഴ ഒഴുക്കിയവർ, അതേ പരിയാരം മെഡിക്കൽ കോളേജിന്റെ ഭരണം പിന്നീട് അഭിമാനത്തോടെ ഏറ്റെടുത്തു നടത്തിയ ലജ്ജാകരമായ രാഷ്ട്രീയ ചരിത്രം ഓർമിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. രക്തസാക്ഷിത്വങ്ങളെ ഓർമ്മിപ്പിക്കാൻ പോലും അർഹതയില്ലാത്ത വിധം ചരിത്രപരമായ വഞ്ചന കാട്ടിയവരാണ് ഇന്ന് ഉന്നതവിദ്യാഭ്യാസ രംഗത്തെ അക്കാദമിക് സ്വയംഭരണത്തിനെതിരെ വീണ്ടും വ്യാജമുദ്രാവാക്യങ്ങളുമായി രംഗത്തിറങ്ങുന്നത്.


കാലഹരണപ്പെട്ട ശാഠ്യങ്ങൾക്കും സങ്കുചിത രാഷ്ട്രീയ അജണ്ടകൾക്കും മുന്നിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മുട്ടുമടക്കില്ല. അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസവും ആധുനിക അക്കാദമിക അന്തരീക്ഷവും നമ്മുടെ ക്യാമ്പസുകളിൽ ഉറപ്പാക്കി സർക്കാർ ശക്തമായി മുന്നോട്ടുപോകും.

Minister Roji M. John's note explaining that he will not give in to outdated stubbornness and narrow political agendas.

Related Stories
ഇടവിട്ട മഴയെ സൂക്ഷിക്കുക.  ഡെങ്കിപ്പനി വന്നേക്കാം.

Nov 8, 2026 06:42 PM

ഇടവിട്ട മഴയെ സൂക്ഷിക്കുക. ഡെങ്കിപ്പനി വന്നേക്കാം.

ഇടവിട്ട മഴയെ സൂക്ഷിക്കുക. ഡെങ്കിപ്പനി...

Read More >>
ആധുനിക ഇന്ത്യൻ തുഗ്ലക് മോഡൽ നോട്ട് നിരോധനത്തിന് 10 വയസ്സ്. എന്തായി ഫലം?

Nov 8, 2026 03:01 PM

ആധുനിക ഇന്ത്യൻ തുഗ്ലക് മോഡൽ നോട്ട് നിരോധനത്തിന് 10 വയസ്സ്. എന്തായി ഫലം?

ആധുനിക ഇന്ത്യൻ തുഗ്ലക് മോഡൽ നോട്ട് നിരോധനത്തിന് 10 വയസ്സ്. എന്തായി...

Read More >>
മഴവെള്ളം കുപ്പിയിലാക്കി കുടിവെള്ളമാക്കി വിൽക്കുന്ന ഏഷ്യയിലെ ആദ്യ കമ്പനി കേരളത്തിൽ, കണ്ണൂരിൽ, കേളകത്ത്.  പ്ലൂവിയ സ്റ്റിൽ ഉടൻ അന്താരാഷ്ട്ര വിപണിയിലേക്ക്

Nov 6, 2026 11:29 PM

മഴവെള്ളം കുപ്പിയിലാക്കി കുടിവെള്ളമാക്കി വിൽക്കുന്ന ഏഷ്യയിലെ ആദ്യ കമ്പനി കേരളത്തിൽ, കണ്ണൂരിൽ, കേളകത്ത്. പ്ലൂവിയ സ്റ്റിൽ ഉടൻ അന്താരാഷ്ട്ര വിപണിയിലേക്ക്

മഴവെള്ളം കുപ്പിയിലാക്കിയ കുടിവെള്ളമാക്കി വിൽക്കുന്ന ഏഷ്യയിലെ ആദ്യ കമ്പനി കേരളത്തിൽ, കണ്ണൂരിൽ, കേളകത്ത്. പ്ലൂവിയ സ്റ്റിൽ ഉടൻ അന്താരാഷ്ട്ര...

Read More >>
സുറിയാനി ക്രൈസ്തവ പാരമ്പര്യത്തിൻ്റെ സംഗമമായി നസ്രാണി ഫെസ്റ്റ് നവംബർ 8 ഞായറാഴ്ച വയനാട്ടിലെ ദ്വാരകയിൽ

Nov 6, 2026 07:57 AM

സുറിയാനി ക്രൈസ്തവ പാരമ്പര്യത്തിൻ്റെ സംഗമമായി നസ്രാണി ഫെസ്റ്റ് നവംബർ 8 ഞായറാഴ്ച വയനാട്ടിലെ ദ്വാരകയിൽ

സുറിയാനി ക്രൈസ്തവ പാരമ്പര്യത്തിൻ്റെ സംഗമമായി നസ്രാണി ഫെസ്റ്റ് നവംബർ 8 ഞായറാഴ്ച വയനാട്ടിലെ...

Read More >>
അതിജീവനത്തിന് കേളകം പഞ്ചായത്തിൻ്റെ നീന്തൽ പരിശീലനം.

Nov 6, 2026 06:12 AM

അതിജീവനത്തിന് കേളകം പഞ്ചായത്തിൻ്റെ നീന്തൽ പരിശീലനം.

അതിജീവനത്തിന് കേളകം പഞ്ചായത്തിൻ്റെ നീന്തൽ...

Read More >>
ഇനി നിങ്ങൾ ഒറ്റയ്ക്കല്ല, സിദ്ധാർഥൻ ഒപ്പമുണ്ട്. കൂടെ സർക്കാരും

Nov 5, 2026 06:14 PM

ഇനി നിങ്ങൾ ഒറ്റയ്ക്കല്ല, സിദ്ധാർഥൻ ഒപ്പമുണ്ട്. കൂടെ സർക്കാരും

ഇനി നിങ്ങൾ ഒറ്റയ്ക്കല്ല, സിദ്ധാർഥൻ ഒപ്പമുണ്ട്. കൂടെ...

Read More >>
Top Stories